ഈ സീസണിന്റെ തുടക്കത്തിൽ അയാക്‌സിൽ നിന്ന് ടീമിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് തന്റെ അഗ്രഷൻ കുറക്കില്ല എന്ന് പറഞ്ഞു. ബുച്ചർ എന്ന് വിളിപ്പേരുള്ള മാർട്ടിനെസ അർജന്റീനിയൻ സംസ്കാരത്തിന്റെ ഭാഗമാണ് തങ്ങളുടെ 100 ശതമാനം ടീമിനായി നൽകുന്നത് എന്ന് ലിസാൻഡ്രോ പറഞ്ഞു.
“ചിലപ്പോൾ എനിക്ക് എതിരാളികളെ കൊല്ലാൻ തോന്നും, പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയില്ല, ഞങ്ങൾ സ്വയം നിയന്ത്രിച്ചില്ല എങ്കിൽ എല്ലാ മത്സരങ്ങളിലും ഞാൻ സസ്പെൻഷൻ നേരിടേണ്ടു വരും. നിങ്ങൾ നിങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. അർജന്റീനയിൽ നിന്നുള്ള നമ്മുടെ ഫുട്ബോൾ സംസ്കാരമാണിത്. ഞങ്ങൾ എപ്പോഴും ഇങ്ങനെയാണ്.100% നൽകും” ലിസാൻഡ്രോ പറയുന്നു.
“ഫുട്‌ബോൾ, ഞങ്ങൾക്ക് [അർജന്റീനക്കാർക്ക്] എല്ലാം ആണ്, അതിനാലാണ് ഞങ്ങൾ എല്ലായ്പ്പോഴും എല്ലാം നൽകുന്നത്,” മാർട്ടിനെസ് പറഞ്ഞു. “ഞാൻ ശരിക്കും ചെറുപ്പം മുതൽ ഇങ്ങനെയാണ്. ഈ ആത്മാർത്ഥതയും വീര്യവും നമ്മുടെ രക്തത്തിൽ ഉള്ളതാണ്, നമ്മുടെ ഹൃദയത്തിലുമുണ്ട്.”
മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കളത്തിൽ മികച്ച പ്രകടനം തുടരുന്ന മാർട്ടിനെസിന്റെ അർപ്പണബോധവും കളിയോടുള്ള അഭിനിവേശവും ആരാധകരുടെ പ്രൊയ താരമായി ലിച്ചയെ മാറ്റിയിട്ടുണ്ട്.