ലിസാൻഡ്രോ മാർട്ടിനസിന് ദീർഘകാല കരാർ നൽകാൻ യുണൈറ്റഡ് ഒരുങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനിയൻ പ്രതിരോധ താരമായ ലിസാൻഡ്രോ മാർട്ടിനെസിന്റെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിലെ തന്റെ ഗംഭീര പ്രകടനത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായി മാറിയ ലിസാൻഡ്രോക്ക് വേതനം കൂട്ടികൊണ്ടുള്ള കരാർ നൽകാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. 2027 ജൂണിനുശേഷവും അദ്ദേഹത്തെ മാഞ്ചസ്റ്ററിൽ നിലനിർത്തുന്ന കരാർ ആണ് യുണൈറ്റഡ് നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഉടമകളുടെ കാര്യത്തിൽ തീരുമാനം ആകുന്നതിന് പിന്നാലെ ഈ കാര്യത്തിൽ തീരുമാനം ആകും.

Picsart 23 02 25 13 18 50 449

ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിനുശേഷം, റാഫേൽ വരാനെയ്‌ക്കൊപ്പം ടീമിന്റെ പ്രതിരോധ നിര ശക്തിപ്പെടുത്തുന്നതിൽ ലിസാൻഡ്രോ മാർട്ടിനെസ് നിർണായക പങ്ക് വഹിച്ചു. അവരുടെ കൂട്ടുകെട്ട് യുണൈറ്റഡിന്റെ പിൻനിരയെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറത്ത്. ഇനി അടുത്ത സീസണിൽ മാത്രമെ ലിസാൻഡ്രോ തിരികെ കളത്തിൽ എത്തുകയുള്ളൂ.

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയെ ലോക കിരീടത്തിൽ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ച താരമാണ് ലിച്ച.