ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീന ബൊളീവിയയെ 6-0ന് തകർത്തു. 2 അസിസ്റ്റും ഹാട്രിക്ക് ഗോളുമായി ലയണൽ മെസ്സി കളിയിലെ താരമായി. 19-ാം മിനിറ്റിൽ ആയിരുന്നു കളിയിലെ ആദ്യ ഗോൾ. ലൗട്ടാരോ മാർട്ടിനസിന്റെ അസിസ്റ്റിൽ നിന്ന് ലയണൽ മെസ്സി വല കണ്ടെത്തി.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് ലൗട്ടാരോ മാർട്ടിനെസ് ലീഡ് ഇരട്ടിയാക്കി, മെസ്സി ആണ് അസിസ്റ്റ് നൽകിയത്. ആദ്യ പകുതിയുടെ അവസാന സമയത്ത് ഹൂലിയൻ അൽവാരസ് അർജൻ്റീനയുടെ മൂന്നാം ഗോൾ നേടി. വീണ്ടും മെസ്സിയുടെ അസിസ്റ്റ്.
69-ാം മിനിറ്റിൽ നാഹുവൽ മൊലിനയുടെ അസിസ്റ്റിൽ നിന്ന് തിയാഗോ അൽമാഡ നാലാം ഗോളും നേടി. പിന്നീടാണ് മെസ്സിയുടെ ഹാട്രിക്ക് വന്നത്. 84ആം മിനുട്ടിലും 86ആം മിനുട്ടിലും മെസ്സിയുടെ ഗോളുകൾ. അർജന്റീന 6-0.
യോഗ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. അവർക്ക് 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ഉള്ളത്.