ജമൈക്കൻ ടീമായ കവലിയറിനെതിരായ വ്യാഴാഴ്ച നടക്കുന്ന CONCACAF ചാമ്പ്യൻസ് കപ്പ് മത്സരത്തിനായി ലയണൽ മെസ്സി ഇന്റർ മിയാമിക്കൊപ്പം യാത്ര ചെയ്തു. ക്ലബ്ബിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ കളിക്കാതിരുന്ന അർജന്റീനിയൻ താരത്തിന്റെ പരിക്ക് സംബന്ധിച്ച ആശങ്കൾ ഇല്ലാതായതായാണ് വിവരം മെസ്സി നന്നായി പരിശീലനം നേടിയിട്ടുണ്ടെന്നും ടീമിൽ ഉണ്ടാകുമെന്നും മഷെറാനോ പറഞ്ഞു, എന്നിരുന്നാലും അദ്ദേഹം സ്റ്റാർട്ട് ചെയ്യുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

കിംഗ്സ്റ്റൺ നാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി മെസ്സിയും സംഘവും ജമൈക്കയിൽ എത്തി. നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം. മെസ്സി ഇല്ലായിരുന്നു എങ്കിലും അവസാന 3 മത്സരങ്ങളും ജയിക്കാൻ ഇന്റർ മയാമിക്ക് ആയിരുന്നു.