CONCACAF ചാമ്പ്യൻസ് കപ്പിൻ്റെ ആദ്യ റൗണ്ട് ടൈയുടെ രണ്ടാം പാദത്തിൽ സ്പോർട്ടിംഗ് കെസിയെ 3-1 ന് തോൽപ്പിച്ച് ഇൻ്റർ മയാമി അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു. ഹോം ഗ്രൗണ്ടിലെ വിജയം അവർക്ക് 4-1 ൻ്റെ അഗ്രഗേറ്റ് വിജയം നൽകി. ആദ്യ പാദത്തിൽ 1-0ന് മയാമി ജയിച്ചിരുന്നു.

19-ാം മിനിറ്റിൽ ലയണൽ മെസ്സി സ്കോറിംഗ് തുറന്ന് മിയാമിയുടെ ആധിപത്യ പ്രകടനത്തിന് തുടക്കം കുറിച്ചു. സുവാരസിന്റെ പാസ് സ്വീകരിച്ച് മനോഹരമായ സ്ട്രൈക്കിലൂടെ മെസ്സി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് ആതിഥേയർ ലീഡ് വർദ്ധിപ്പിച്ചു, അലൻഡെ സ്റ്റോപ്പേജ് ടൈമിൽ ഗോൾ കണ്ടെത്തി. നിമിഷങ്ങൾക്കകം, 45+3-ാം മിനിറ്റിൽ ലൂയിസ് സുവാരസ് മൂന്നാം ഗോൾ നേടി, സ്പോർട്ടിംഗിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ സ്പോർട്ടിംഗ് കൻസാസ് സിറ്റിക്ക് ഒരു ഗോൾ മടക്കാൻ ആയി, പക്ഷേ ഫലം മാറ്റാൻ അത് പര്യാപ്തമായില്ല.