എംഎസ്എല്ലിൽ ലയണൽ മെസ്സിയുടെ ടീമായ ഇന്റർ മയാമിക്ക് വിജയം. ഇന്ന് ഫിലാഡൽഫിയെ നേരിട്ട് ഇൻറർ മയമി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. സബ്ബായി എത്തിയ ലയണൽ മെസ്സി ഗോളുമായി തിളങ്ങി. പരിക്കു കാരണം അർജൻറീനയുടെ ഇൻറർനാഷണൽ മത്സരങ്ങൾ കളിക്കാതിരുന്ന മെസ്സി തിരികെയെത്തിയത് മെസ്സി ആരാധകർക്ക് ആശ്വാസം നൽകും.

ഇന്ന് മത്സരത്തിന്റെ 23ആം മിനിറ്റിൽ റോബർട്ട് ടൈലറിലൂടെയാണ് ഇന്റർമയാമി ലീഡെടുത്തത്. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മെസ്സി 57ആം മിനിറ്റിൽ സുവാരസിന്റെ അസിസ്റ്റൻറ് നിന്ന് തന്റെ ഗോൾ കണ്ടെത്തി. 80ആം മിനിറ്റിൽ ഗസ്ധാഗിലൂടെ ഒരു ഗോൾ ഫിലാഡെൽഫിയ മടക്കിയെങ്കിലും ഇൻറർ മായാമി വിജയം ഉറപ്പിച്ചു. ഇപ്പോൾ 13 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മയാമി.