ലയണൽ മെസ്സി ഇല്ലെങ്കിലും ഇന്തോനേഷ്യയെ അനായാസം തോൽപ്പിച്ച് അർജന്റീന

Newsroom

അർജന്റീന ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ തോൽപ്പിച്ചു. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന മെസ്സി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഒന്നും ഇന്ന് അനുഭവിച്ചില്ല. പൂർണ്ണ ആധിപത്യത്തോടെ കളിച്ച അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പരെദസ് ആണ് അർജന്റീനക്ക് ലീഡ് നൽകിയത്. 38ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു പെരദസിന്റെ ഗോൾ.

അർജന്റീന 23 06 19 19 53 56 066

രണ്ടാം പകുതിയിൽ സെന്റർ ബാക്ക് റൊമേരോ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി‌. 55ആം മിനുട്ടിൽ ആയിരുന്നു റൊമേരോയുടെ ഗോൾ. ഈ ഗോളിന് ശേഷം സ്കലോണി കൂടുതൽ മാറ്റങ്ങൾ വരുത്തി യുവതാരങ്ങൾക്ക് അവസരം നൽകി. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു. ആ മത്സരത്തിൽ മെസ്സി കളിക്കുകയും ഗോൾ നേടുകയും ചെയ്തിരുന്നു.