സീസൺ തുടങ്ങി ആഴ്ചകൾക്കുള്ളിൽ പുതിയ പരിശീലികനെ അന്വേഷിച്ചിറങ്ങിയ ഒളിമ്പിക് മാഴ്‌സെയുടെ തിരച്ചിൽ അവസാനിച്ചത് ഇതിഹാസ താരം ഗെന്നാരോ ഗാട്ടുസോയിൽ. നേരത്തെ മാഴ്സെലിനോയെ പുറത്താക്കാൻ നിർബന്ധിതരായതോടെയാണ് മാഴ്സെക്ക് പുതിയ പരിശീലകൻ ആവശ്യമായി വന്നത്. മാനേജ്‌മെന്റിനെതിരായ ആരാധക രോഷം കൊച്ചിനെതിരെയും തിരിഞ്ഞതോടെ സ്പാനിഷ് പരിശീലകൻ ടീം വിടാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. നഗരത്തിൽ എത്തിയ ഗട്ടുസോ ഉടൻ ഔദ്യോഗികമായി കരാറിൽ ഒപ്പിടുമെന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്യുന്നു.
മുൻ എസി മിലാൻ, നാപോളി പരിശീലികൻ ആയ ഗട്ടുസോ, ഇതിനു മുൻപ് വലൻസിയയെ ആണ് പരിശീലിപ്പിച്ചത്. എന്നാൽ കാര്യമായ ഫലം കാണാൻ കഴിയാതെ വന്നതോടെ ക്ലബ്ബ് പുറത്താക്കി. സ്വിസ് ടീമായ സിയോണിലൂടെയാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. അതേ സമയം മുൻ പിഎസ്ജി പരിശീലകൻ ഗാൾട്ടിയറെ അടക്കം മാഴ്സെ പരിഗണിച്ചിരുന്നതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കളത്തിന് പുറത്തു കേസുകൾ നേരിടുന്നതടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ഗാൾട്ടിയർ തന്നെ ഇത് നിഷേധിച്ചു. ഇതോടെയാണ് ഫ്രഞ്ച് ക്ലബ്ബ് ഗട്ടുസോയിലേക്ക് എത്തുന്നത്. ഈ വാരം എഎസ് മൊണാക്കോകെതിരായ മത്സരത്തിലൂടെയാവും അദ്ദേഹം പുതിയ തട്ടകത്തിൽ ആരംഭം കുരിക്കുന്നത്.
Download the Fanport app now!