തന്റെ പരിക്ക് പൂർണ്ണമായി ഭേദമായെന്നും ഉടൻ തന്നെ തന്റെ ക്ലബായ പി എസ് ജിക്ക് ഒപ്പം ചേരുമെന്നും നെയ്മർ അറിയിച്ചു. നേരത്തെ പി എസ് ജിയുടെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചിട്ടും ടീമിനൊപ്പം ചേരാൻ നെയ്മർ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ നെയ്മറിന് മേൽ വലിയ പിഴയും ക്ലബ് ചുമത്തിയിരുന്നു. പി എസ് ജി വിടാൻ ശ്രമിക്കുന്നതിന് ഭാഗമായാണ് നെയ്മർ പ്രീസീസൺ ക്യാമ്പിൽ എത്താതിരുന്നത് എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
നെയ്മറിന് വേണമെങ്കിൽ ക്ലബ് വിട്ടു പോകാമെന്ന് നേരത്തെ പി എസ് ജി അറിയിച്ചിരുന്നു. എന്നാൽ ഇതുകരെ നെയ്മറിനെ സ്വന്തമാക്കാനായി ആരും രംഗത്ത് വന്നിട്ടില്ല. പരിക്ക് കാരണം കോപ അമേരിക്കയിൽ കളിക്കാൻ ആവാതിരുന്ന നെയ്മർ തന്റെ പരിക്ക് പൂർണ്ണമായി സുഖപ്പെട്ടതായി അറിയിച്ചു. നാളെ തന്നെ പി എസ് ജിയുടെ പരിശീലന ക്യാമ്പിൽ എത്തും എന്നും നെയ്മർ പറഞ്ഞു.