നെയ്മറിന് ഇരട്ടഗോൾ, പി എസ് ജിക്ക് നാലു ഗോൾ ജയം

- Advertisement -

നെയ്മറിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ പി എസ് ജി മോണ്ടെപില്ലാറിനെ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പി എസ് ജി മോണ്ടപ്പില്ലറിനെ പരാജയപ്പെടുത്തിയത്. 40, 82 മിനുട്ടുകളിലായിരുന്നു നെയ്മറിന്റെ ഗോളുകൾ.

നെയ്മറിന് സീസണ് 17 ലീഗ് ഗോളുകളായി ഇതീയ്യ്ർ. എഡിസൻ കവാനിയും, ഡി മറിയയും ആണ് മറ്റു സ്കോറേസ്. ഇന്നത്തെ ഗോളോടെ കവാനി പി എസ് ജിയുടെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ ആയി. 23 മത്സരങ്ങളിൽ 59 പോയന്റോടെ പി എസ് ജി ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement