“റയൽ മാഡ്രിഡിന് എമ്പപ്പെയെ പോലുള്ള താരങ്ങൾ വേണം”

Newsroom

റയൽ മാഡ്രിഡിന് എമ്പപ്പെയെ പോലുള്ള താരങ്ങളെയാണ് ആവശ്യം എന്ന് മുൻ റയൽ മാഡ്രിഡ് താരവും ഇറ്റാലിയൻ ഇതിഹാസവുമായ ഫാബിയോ കന്നവാരോ. എമ്പപ്പെയെ പോലുള്ള താരങ്ങൾ എപ്പോഴും റയലിൽ ആണ് എത്തേണ്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടരാൻ പറ്റിയ താരമാണ് എമ്പപ്പെ എന്നും കന്നവാരോ പറഞ്ഞു. എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് എന്നതിൽ അത്ഭുതമില്ല എന്നും കന്നവാരോ പറഞ്ഞു.

എന്നാൽ പി എസ് ജി പഴയ പി എസ് ജി അല്ല. അവർ അവരുടെ താരങ്ങളെ എളുപ്പത്തിൽ വിൽക്കില്ല എന്ന് കന്നവാരോ ഓർമ്മിപ്പിച്ചു. അവർക്ക് ചാമ്പ്യൻസ് ലീഗ് നേടണം എന്ന വലിയ ആഗ്രഹം ഉണ്ട്. അതുകൊണ്ട് തന്നെ എമ്പപ്പെയെ അവിടെ നിന്ന് സ്വന്തമാക്കണം എങ്കിൽ റയൽ മാഡ്രിഡ് കുറച്ചധികം കഷ്ടപ്പെടേണ്ടി വരും എന്നും കന്നവാരോ പറഞ്ഞു.