രണ്ടാം പകുതിയിൽ ഇറങ്ങി രണ്ട് ഗോളുമായി എമ്പപ്പെ‌, പി എസ് ജിക്ക് തിരിച്ചുവരവ്

- Advertisement -

പി എസ് ജിക്ക് ലീഗിലെ രണ്ടാം മത്സരത്തിൽ തിരിച്ചുവരവിലൂടെ വിജയം. ഇന്ന് ഗുയിങ്ഹാമ്പിനെതിരെ ഇറങ്ങിയ പി എസ് ജി ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു വിജയ വഴി കണ്ടെത്തിയത്. 20ആം മിനുട്ടിൽ റൗക്സിന്റെ ഗോളിലൂടെ ആയിരുന്നു ഗുയിങ്ഹാമ്പ് പി എസ് ജിയെ ഞെട്ടിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളി തങ്ങളുടെ കയ്യിലാക്കാൻ പി എസ് ജിക്കായി.

രണ്ടാം പകുതിയിൽ സബ്ബായി ഇറങ്ങിയ എമ്പപ്പെ ആണ് ഇന്ന് താരമായത്. 53ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നെയ്മർ ആദ്യം കളിയിലേക്ക് പി എസ് ജിയെ തിരിച്ചുകൊണ്ടു വന്നു. അതിനു ശേഷമായിരുന്നു എമ്പപ്പെയുടെ കളി. 82ആം മിനുട്ടിൽ എമ്പപ്പെ പി എസ് ജിക്ക് ലീഡ് നൽകിയ ഗോൾ കണ്ടെത്തി. 90ആം മിനുട്ടിൽ നെയ്മറിന്റെ പാസിൽ നിന്ന് നേടിയ ഗോളുമായി എമ്പപ്പെ വിജയവും ഉറപ്പിച്ചു.

Advertisement