ആഴ്സണൽ ഇതിഹാസ താരങ്ങളായ ഹെൻറിയും പാട്രിക് വിയെരയും പരിശീലക റോളിൽ ആദ്യമായി നേർക്കുനേർ വന്നപ്പോൾ മത്സര ഫലം സമനില. ഹെൻറിയുടെ മോണക്കോയും വിയേരയുടെ നീസും ഏറ്റുമുട്ടിയ മത്സരത്തിൽ ഇരു റ്റീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ നീസാണ് ആദ്യ ഗോൾ നേടിയത്. അലൻ സെന്റ് മാക്‌സിം ആണ് ഗോൾ നേടിയത്. പക്ഷെ 45 ആം മിനുട്ടിൽ നീസ് താരം ഇഹ്‌സാൻ സാക്കോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മോണകോക്ക് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധ്യത ഒരുങ്ങി.
രണ്ടാം പകുതിയിൽ മത്സരം 5 മിനുട്ട് പിന്നിട്ടപ്പോൾ മുകിനായിയുടെ ഗോളിൽ മൊണാക്കോ സമനില പിടിച്ചു. 77 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളക്കാൻ നീസ് ഗോൾ സ്‌കോറർ സെന്റ് മാക്സിമിന് സാധിക്കാതെ വന്നതോടെ ജയിക്കാനുള്ള സുവർണാവസരം അവർക്ക് നഷ്ടമായി.
ലീഗ് 1 ൽ നിലവിൽ 19 ആം സ്ഥാനത്താണ് മൊണാക്കോ. ആറാം സ്ഥാനത്താണ് നീസ്.