ഇൻവിൻസിബിൾ!! ബയർ ലെവർകൂസണിലെ അലോൺസോ മാജിക്ക്

Newsroom

സാബി അലോൺസോയുടെ ബയർ ലെവർകൂസൻ അപരാജിതരായി ചരിത്രം എഴുതുക്കൊണ്ട് ബുണ്ടസ് ലീഗ സീസൺ അവസാനിപ്പിച്ചു. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ ബയർ ലെവർകൂസൻ ഓഗ്സ്ബർഗിനെ 2-1 ന് തോൽപ്പിച്ച് കൊണ്ടാണ് ബുണ്ടസ്ലിഗയുടെ ചരിത്രത്തിൽ തോൽവിയില്ലാതെ ഒരു മുഴുവൻ സീസണും പൂർത്തിയാക്കുന്ന ആദ്യ ടീമായി മാറിയത്‌.

ലെവർകൂസൻ അലോൺസോ 24 05 18 22 43 53 375

സാബി അലോൺസോയുടെ ടീം നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. 34 മത്സരങ്ങളിൽ 28 മത്സരങ്ങളും വിജയിച്ച ലെവർകൂസൻ ആകെ 6 മത്സരങ്ങലിൽ ആണ് വിജയിക്കാതിരുന്നത്‌. ആ ആറ് ലീഗ് മത്സരങ്ങളിൽ അവർ സമനില വഴങ്ങി. 90 പോയിന്റുമായാണ് അവർ സീസൺ അവസാനിപ്പിച്ചത്.

സാബി അലോൻസോയുടെ ട്രെബിൾ-ചേസിംഗ് ടീം 51 മത്സരങ്ങളുടെ അപരാജിത കുതിപ്പിലാണ് ഇപ്പോൾ ഉള്ളത്. അടുത്ത ആഴ്‌ച അറ്റലാൻ്റയ്‌ക്കെതിരായ യൂറോപ്പ ലീഗ് ഫൈനലും, മെയ് 25-ന് ജർമ്മൻ കപ്പ് ഫൈനലിലും ആണ് ഇനി ലെവർകൂസന് മുന്നിൽ ഈ സീസണിൽ ഉള്ളത്.