മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടത്തിന് അടുത്തേക്കോ?! ലീഗ് കപ്പ് സെമിയിൽ ഇനി ഫോറസ്റ്റിനെ നേരിടും

Picsart 23 01 12 09 49 04 540

ഇന്നലെ അവസാന രണ്ട് ക്വാർട്ടർ ഫൈനലുകൾ കൂടെ കഴിഞ്ഞതോടെ ലീഗ് കപ്പ് സെമി ഫൈനലുകൾ തീരുമാനം ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിന് സെമി ഫൈനലിൽ പ്രീമിയർ ലീഗിൽ നിന്ന് തന്നെയുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ആകും എതിരാളികൾ. രണ്ടാം സെമി ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡ് സതാമ്പ്ടണെയും നേരിടും. രണ്ട് പാദങ്ങളായാകും സെമി ഫൈനലുകൾ നടക്കുക. ജനുവരി 23ന് ആകും ആദ്യ പാദ സെമി പോരാട്ടം.

മാഞ്ചസ്റ്റർ 23 01 12 09 49 13 701

ഇന്നലെ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ആണ് സതാമ്പ്ടൺ സെമിയിലേക്ക് മുന്നേറിയത്. വോൾവ്സിനെ പരാജയപ്പെടുത്തി ആയിരുന്നു ഫോറസ്റ്റ് സെമിയിലേക്ക് വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാൾട്ടണെയും ന്യൂകാസിൽ ലെസ്റ്ററിനെയും ക്വാർട്ടറിൽ തോൽപ്പിച്ചു. ഏറെ കാലമായി കിരീടം നേടാൻ ആകാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു കിരീടം സ്വന്തമാക്കാൻ ലീഗ് കപ്പിലൂടെ ആകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. 2017ൽ ആണ് അവസാനം യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കിയത്.