റയൽ മാഡ്രിഡിലേക്കുള്ള ഒരു നീക്കത്തിന് താല്പര്യമുണ്ട് എന്ന് അയ്മെറിക് ലാപോർട്ടെ. റയൽ മാഡ്രിഡ് അവരുടെ ഡിഫൻസിലെ പരിക്കുകൾ കാരണം ജനുവരിയിൽ ഒരു പുതിയ സെൻട്രൽ ഡിഫൻഡറെ സ്വന്തമാക്കുന്നത് പരിഗണിക്കുന്നുണ്ട്. എഡർ മിലിറ്റാവോയുടെ പരിക്കും ഡേവിഡ് അലബ ഇനിയും ഫിറ്റ്നസ് വീണ്ടെടുക്കാത്തതും ആണ് റയൽ ഒരു സി ബിയെ നോക്കാനുള്ള കാരണം.

നിലവിൽ സൗദി അറേബ്യയിൽ അൽ-നാസറിനൊപ്പം ഉള്ള ലപോർടെ, യൂറോപ്പിലേക്കുള്ള തിരിച്ചുവരവ് ആകർഷകമാകുമെന്ന് പ്രസ്താവിച്ചു, റയലിനെ പോലൊരു ക്ലബ് ഓഫറുമായി സമീപിച്ചാൽ അത് അവഗണിക്കാൻ ആകില്ല എന്ന് ലപോർടെ പറഞ്ഞു.
2026-ൽ കരാർ അവസാനിക്കുന്നത് വരെ ഡിഫൻഡറെ നിലനിർത്താൻ അൽ-നാസറിന് താൽപ്പര്യമുണ്ടെങ്കിലും, താരം ക്ലബ് വിടാൻ താല്പര്യം കാണിച്ചാൽ അൽ നസർ അതിന് അനുവദിക്കും.