ഇന്നലെ റയൽ മാഡ്രിഡിനോട് കൂടെ പരാജയപ്പെട്ടതോട ചെൽസി പരിശീലകൻ ലമ്പാർഡ് ഒരു മോശം റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തു. ചുമതലയേറ്റ ശേഷമുള്ള ആദ്യ നാലു മത്സരങ്ങളിലും പരാജയം. പ്രീമിയർ ലീഗ് യുഗം ആരംഭിച്ച ശേഷം ചെൽസി പരിശീലകനായി ചുമതലയേറ്റ ഒരു പരിശീലകനും ഇല്ലാത്ത നാണക്കേടായി ഇത്. ചെൽസി താൽക്കാലിക പരിശീലകനായാണ് ലമ്പാർഡിനെ നിയമിച്ചത്. ആ നിയമനം തെറ്റായി പോയി എന്ന ആശങ്കയിലാണ് ചെൽസി ആരാധകർ ഇപ്പോൾ.
പ്രീമിയർ ലീഗിൽ വോൾവസിനോടും ബ്രൈറ്റണോടും പരാജയപ്പെട്ട ലമ്പാർഡിന്റെ ചെൽസി ചാമ്പ്യൻസ് ലീഗിൽ റയലിനോട് രണ്ടു തവണയും പരാജയപ്പെട്ടു. ഈ നാലു മത്സരങ്ങളിൽ ചെൽസിക്ക് ആകെ നേടാൻ ആയത് 1 ഗോൾ മാത്രമാണ്. ഇങ്ങനെ എല്ലാം ആണെങ്കിലും ചെൽസി ലമ്പാർഡിനെ സീസൺ അവസാനം വരെ നിലനിർത്തും. ഇനി പ്രതീക്ഷകൾ ഒന്നും ഈ സീസണിൽ ഇല്ലാത്ത ചെൽസി കൂടുതൽ നാണക്കേടുകൾ ഒഴിവാക്കുക ആകും ലക്ഷ്യമിടുക. സീസൺ അവസാനം ഒരു പുതിയ സ്ഥിരം പരിശീകനെയും ചെൽസി കൊണ്ടു വരും.