ഫുട്ബോൾ ലോകത്തെ യുവതാരങ്ങൾക്കായി ഏർപ്പെടുത്തിയ കോപ്പ ട്രോഫി തുടർച്ചയായി രണ്ട് തവണ നേടുന്ന ആദ്യ കളിക്കാരനായി ബാഴ്സലോണയുടെ ലമിൻ യമാൽ ചരിത്രം കുറിച്ചു.

2025-ലെ പുരസ്കാരം സ്വന്തമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ബാഴ്‌സലോണയുടെ വിജയങ്ങളിൽ യമലിന്റെ പങ്ക് നിർണായകമായിരുന്നു. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിങ്ങനെ ആഭ്യന്തര ട്രെബിൾ നേടാനും, സ്പെയിനിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിക്കാനും യമാലിന്റെ പ്രകടനം സഹായിച്ചു.
അതേസമയം, ബാഴ്‌സലോണയുടെ തന്നെ വിക്കി ലോപ്പസ് ആദ്യത്തെ വനിതാ കോപ്പ ട്രോഫി നേടി. ഇതോടെ, യുവ പുരുഷ-വനിതാ താരങ്ങൾ ഒരേ വേദിയിൽ ആദരിക്കപ്പെടുന്നത് ബാഴ്സലോണയ്ക്ക് അഭിമാന നിമിഷമായി.