ഇന്നലെ ലെഗാനെസിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ബാഴ്സലോണക്ക് ഒരു തിരിച്ചടി കൂടെ. മത്സരത്തിനിടെ 17-കാരനായ ലാമിൻ യമലിന് ഗ്രേഡ് 1 ലിഗമെൻ്റിന് പരിക്കേറ്റതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു.
ഒരു ടാക്കിളിന് ശേഷം 75-ാം മിനിറ്റിൽ പകരക്കാരനായി യമൽ പുറത്ത് പോയിരുന്നു. 3-4 ആഴ്ചത്തേക്ക് താരം പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഇരിക്കെ ആണ് ഈ പരിക്ക്.