മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ലാൽറുവത്താര ഇനി ഐസാൾ എഫ് സിയിൽ

Newsroom

മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലാൽറുവത്താര ഇനി ഐസാൾ എഫ് സിയിൽ കളിക്കും. 29കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് ഐസാൾ സ്വന്തമാക്കുന്നത്. അവസാന സീസണിൽ ലാൽറുവത്താര ഇന്റർ കാശിയിൽ ആയിരുന്നു. അതിനു മുമ്പ് രണ്ടു വർഷമായി ഒഡീഷ എഫ് സിയിൽ ആയിരുന്നു ലാൽറുവത്താര കളിച്ചത്.

ലാൽറുവത്താര 23 10 11 22 37 58 223

2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ലാൽറുവത്താര അവിടെ നിന്നായിരുന്നു ഒഡീഷയിലേക്ക് പോയത്. ആദ്യ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച ലാൽറുവത്താരക്ക് പിന്നീട് ആ ഫോമിലേക്ക് ഉയരാൻ ആയില്ല.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 37 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഐസാളിനൊപ്പം കരിയർ ആരംഭിച്ച ലാൽറുവത്താര അവർക്ക് ഒപ്പം ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇപ്പോൾ ഐസാളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവാണ് ഇത്.