Picsart 24 04 25 09 34 44 092

കുൽദീപ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് സഞ്ജയ് മഞ്ജരേക്കർ

ഐപിഎൽ 2024 സീസണിൽ മികച്ച ഫോം തുടരുന്ന കുൽദീപ് യാദവ് ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന് സഞ്ജയ് മഞ്ജരേക്കർ. ഡൽഹിയിൽ ജിടിക്കെതിരെ മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ കുൽദീപിന് ആയിരുന്നു. കുൽദീപ് തൻ്റെ നാലോവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. രാഹുൽ തെവാതിയയുടെ വിക്കറ്റ് ആണ് അദ്ദേഹം വീഴ്ത്തിയത്.

“കുൽദീപ് യാദവ് തൻ്റെ കഴിവുകളുടെയും, ആത്മവിശ്വാസമ്മ്ത്തിന്റെയും പീക്കിൽ നിൽക്കുകയാണ്. ഒരു ബുംറയെപ്പോലെയോ ചാഹലിനെപ്പോലെയോ ആണ് അവൻ ഇപ്പോൾ.” മഞ്ജരേക്കർ പറഞ്ഞു.

“അവസാന ഓവറുകളിൽ ഡിസിക്ക് ഒരു വിക്കറ്റ് വേണമായിരുന്നു. അങ്ങനെ ഇരിക്കെ ആണ് അവർ തെവാത്തിയയുടെ വിക്കറ്റ് നേടി കളി വിജയിപ്പിച്ചത്. അവൻ ലോകകപ്പ് ടീമിൽ ഉണ്ടാകും എന്ന് ഉറപ്പിക്കണം. രവീന്ദ്ര ജഡേജ ഇടംകൈയ്യൻ സ്പിന്നർ ബാറ്ററായി ടീമിൽ ഉണ്ടാകും. കുൽദീപ് രണ്ടാം സ്പിന്നറായി ടീമിൽ ഉണ്ടാകണം” മഞ്ജരേക്കർ പറഞ്ഞു.

Exit mobile version