ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളായി സുവാരസ്

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളായി ലൂയിസ് സുവാരസ്. ബാഴ്‌സയുടെ ടോപ്പ് സ്‌കോറേഴ്സ് എടുത്താൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ സുവാരസിന്റെ സ്ഥാനം. 167 ഗോളുമായി ജോസെഫ് എസ്‌കോളയ്ക്കൊപ്പം അഞ്ചാം സ്ഥാനത്താണ് സുവാരസ്. 576 ഗോളുമായി ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ലയണൽ മെസ്സിയാണ്.

232 ഗോളുമായി സീസർ രണ്ടാം സ്ഥാനത്തും ലാസ്ലോ കുബാല 194 ഗോളുമായി മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്ത് ജോസെഫ് സമ്മിറ്റിയാറുമാണ്. ലെഗാൻസിനെതിരായ മത്സരത്തിലൂടെയാണ് സുവാരസ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മത്സരം ബാഴ്‌സലോണ ജയിച്ചു. മുൻ അയാക്സ്, ലിവർപൂൾ താരമായ സുവാരസ് 2014 ലാണ് ക്യാമ്പ് നൗവിലെത്തുന്നത്.

Exit mobile version