വിന്‍ഡീസിനു പുതിയ ഉപ പരിശീലകന്മാര്‍

വിന്‍ഡീസിന്റെ മൂന്ന് അസിസ്റ്റന്റ് കോച്ചുകളില്‍ ഒരാളായി വാസ്ബെര്‍ട്ട് ഡ്രേക്സിനെ നിയമിച്ചു. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഡ്രേക്ക്സ് ഉപ പരിശീലകനായി എത്തുന്നത്. ജനുവരി 23നു ബാര്‍ബഡോസിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. വിന്‍ഡീസിനെ 12 ടെസ്റ്റ് മത്സരങ്ങളിലും 34 ഏകദിനങ്ങളിലും പ്രതിനിധാനം ചെയ്തിട്ടുള്ള താരമാണ് ഡ്രേക്ക്സ്.

206ല്‍ വനിത ടീമിനെ ലോക ടി20 കിരീടം സ്വന്തമാക്കിയപ്പോള്‍ പരിശീലകനായിരുന്നത് ഡ്രേക്ക്സ് ആയിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിച്ചതാരം കൂടിയാണ് ഡ്രേക്ക്സ്.

എസുവാന്‍ ക്രാന്‍ഡന്‍, ടോബി റാഡ്ഫോര്‍ഡ് എന്നിവരാണ് മറ്റു സഹ പരിശീലകര്‍. വിന്‍ഡീസ് താത്കാലിക കോച്ചായി നിയമിക്കപ്പെട്ട റിച്ചാര്‍ഡ് പൈബസിനൊപ്പമാവും ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക.

Exit mobile version