ജെറാർഡ് പികെ പുതിയ ബാഴ്സ കരാർ ഒപ്പിട്ടു

noufal

ബാഴ്‌സലോണ പ്രതിരോധ നിര താരം ജെറാർഡ് പികെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം ബാഴ്സയിൽ തുടരും. തങ്ങളുടെ വെബ് സൈറ്റ് വഴി ബാഴ്സയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2008 മുതൽ ബാഴ്സയുടെ താരമാണ് പികെ. 2004 മുതൽ 2008 വരെ മാഞ്ചസ്റ്റർ യൂണൈറ്റഡിലും പികെ കളിച്ചിട്ടുണ്ട്. 30 കാരനായ പികെ  2009 മുതൽ സ്‌പെയിൻ ദേശീയ ടീമിലും അംഗമാണ്.

1997 ഇൽ ബാഴ്സ അകാദമിയിലൂടെയാണ് പികെ ഫുട്‌ബോളിലേക്ക് പ്രവേശിക്കുന്നത്. 2004 ഇൽ ക്ലബ്ബ് വിട്ട പികെ 2008 ഇൽ തിരിച്ചെത്തിയ ശേഷം ബാഴ്സയുടെ അഭിവാജ്യ ഘടകമായി മാറി. ബാഴ്സക്കായി ഇതുവരെ 422 മത്സരങ്ങൾ കളിച്ച താരം ഇതുവരെ ക്ലബിനൊപ്പം 25 കിരീടങ്ങൾ നേടിയിട്ടുണ്ട്. 37 ഗോളുകളും താരം ബാഴ്സക്കായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial