സിദാന്റെ മകൻ ല ലിഗ വിട്ടു, ഇനി സ്വിസ്സ് ലീഗിൽ

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ ഇനി സ്വിസ് ക്ലബ്ബായ ലൊസാനെയിൽ കളിക്കും. ല ലീഗായ ക്ലബായ ഡി പോർട്ടിവോ അലാവസിന്റെ താരമായ എൻസോ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കിയാണ് സ്വിസ് മണ്ണിൽ ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത്. ഈ സീസണിൽ വെറും രണ്ടു കളികളിൽ മാത്രമാണ് അലാവസ് സിദാന്റെ മകന് അവസരം നൽകിയത്. കൂടുതൽ കളി സമയം ലക്ഷ്യം വച്ചാണ് മധ്യനിര താരമായ എൻസോ സ്‌പെയിൻ വിടുന്നത്.

22 കാരനായ സിദാന്റെ മകൻ മധ്യനിര താരമാണ്. 2020 വരെയാണ് എൻസോ ലൊസാനെയുമായി കരാർ ഒപ്പിട്ടത്. നിലവിൽ സ്വിസ് സൂപ്പർ ലീഗിൽ അഞ്ചാം സ്ഥാനത്താണ്‌ ലൊസാനെ. ഈ നവംബർ മുതൽ പുതിയ ഉടമസ്ഥർക്ക് കീഴിലുള്ള ക്ളബ്ബ് യുറോപ്യൻ യോഗ്യത ലക്ഷ്യം വച്ചുള്ള പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസോ സിദാനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് എൻസോ റയൽ മാഡ്രിസ് വിട്ട് അലാവസിൽ ചേർന്നത്. സ്‌പെയിനിൽ സിദാന്റെ മകനെന്ന മാധ്യമ ശ്രദ്ധയും മറ്റും 22 കാരന് കാര്യമായ പ്രകടനങ്ങൾ നടത്തുന്നതിൽ തടസമായിരുന്നു. സ്വിസ്സ് മണ്ണിൽ അമിത പ്രതീക്ഷകൾ ഇല്ലാത്ത ക്ലബ്ബിൽ കാര്യമായ പ്രകടനം നടത്തി യുറോപ്യൻ വമ്പന്മാരുടെ ശ്രദ്ധ പിടിക്കാൻ തന്നവയാവും എൻസോയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial