മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് എസി മിലാനിൽ ലോണിൽ കളിക്കുന്ന ഇംഗ്ലണ്ട് ഡിഫൻഡർ കൈൽ വാക്കർക്ക് വലത് കൈമുട്ടിന് ഒടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതായി ഇറ്റാലിയൻ ക്ലബ്ബ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
“വേഗത്തിൽ സുഖം പ്രാപിക്കാനും കൂടുതൽ വേഗം കളിക്കളത്തിൽ തിരിച്ചെത്താനും വേണ്ടി താരം മിലാനിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നു. കൈൽ ഉടൻ തന്നെ പുനരധിവാസ ചികിത്സ ആരംഭിക്കും.” ക്ലബ് പറഞ്ഞു.

34-കാരനായ വാൽക്കർ ഈ സമ്മറിൽ സ്ഥിരമാക്കാൻ സാധ്യതയുള്ള ഒരു ലോൺ കരാറിലാണ് ജനുവരിയിൽ മിലാനിൽ ചേർന്നത്. ഡിസംബർ 15 ന് മാഞ്ചസ്റ്റർ ഡെർബിയിൽ തോറ്റതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു മത്സരം പോലും കളിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം മിലാനിലേക്ക് മാറിയത്.
2017 ൽ ടോട്ടൻഹാമിൽ നിന്ന് സിറ്റിയിൽ ചേർന്ന വാക്കർ, പെപ് ഗ്വാർഡിയോളയുടെ കീഴിൽ ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും 2023 ൽ ചാമ്പ്യൻസ് ലീഗും നേടി.
കഴിഞ്ഞ സീസണിലെ സീരി എ റണ്ണേഴ്സ് അപ്പായ എസി മിലാൻ നിലവിൽ ഒമ്പതാം സ്ഥാനത്താണ്, ചാമ്പ്യൻസ് ലീഗ് യോഗ്യതാ മേഖലയിൽ നിന്ന് ഒമ്പത് പോയിന്റ് പിന്നിലാണ്, സീസണിൽ എട്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.