മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ പ്രതിരോധ താരം ഗോഡ്‌വിൽ കുക്കോങ്കിയുമായി ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിടാൻ ഒരുങ്ങുന്നു. 18 വയസ്സുകാരനായ ഈ സെന്റർ ബാക്ക് പുതിയ മാനേജർ റൂബൻ അമോറിമിനെ കഴിഞ്ഞ സീസൺ മുതൽ തന്റെ മികച്ച പ്രകടനത്തിലൂടെയും പരിശീലനത്തിലെ മികവിലൂടെയും ആകർഷിച്ചിരുന്നു. ഇത് അദ്ദേഹത്തിന് യുണൈറ്റഡിന്റെ സീസൺ ശേഷമുള്ള ടൂറിൽ ഇടം നേടിക്കൊടുക്കുകയും പ്രധാന യൂറോപ്പ ലീഗ് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഉയരം കൂടിയതും ശാന്തനായ ഇടംകാൽ സെന്റർ ബാക്കുമായ കുക്കോങ്കിയെ മാഞ്ചസ്റ്റർ സിറ്റിയുടെ ജോസ്‌കോ ഗ്വാർഡിയോളിനോടാണ് ഫുട്ബോൾ നിരീക്ഷകർ താരതമ്യം ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ അണ്ടർ 17 ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക് റോളുകളിൽ തന്റെ വൈവിധ്യം തെളിയിച്ചിട്ടുണ്ട്. ഓൾഡ് ട്രാഫോർഡിൽ അദ്ദേഹത്തിന് ഒരു മികച്ച ഭാവിയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ക്ലബ്ബ് ചുമതലയേറ്റെടുത്തത് മുതൽ യുവതാരങ്ങളുടെ വളർച്ച അമോറിം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഈ യുവതാരംവരുന്ന സീസണിൽ സീനിയർ ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.