20221201 033845

ബെൻ വൈറ്റ് ഇംഗ്ലണ്ട് ക്യാമ്പ് വിട്ടു, ഇനി ലോകകപ്പിൽ കളിക്കില്ല

ഇംഗ്ലണ്ട് പ്രതിരോധതാരം ബെൻ വൈറ്റ് ലോകകപ്പ് ക്യാമ്പ് വിട്ടു. ലോകകപ്പിൽ ഇത് വരെ കളിക്കാൻ ഇറങ്ങാത്ത ആഴ്‌സണൽ താരം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ലോകകപ്പ് ടീം വിട്ടത് എന്നു ഇംഗ്ലണ്ട് ടീം അറിയിച്ചു.

വൈറ്റിന്റെ വ്യക്തിപരമായ സ്വകാര്യത കണക്കിൽ എടുക്കണം എന്നു വ്യക്തമാക്കിയ ഇംഗ്ലണ്ട് ടീം അത് എല്ലാവരും മാനിക്കണം എന്നു അഭ്യർത്ഥിച്ചു. ലോകകപ്പ് ടീമിലേക്ക് ഇനി താരം തിരിച്ചു വരില്ല എന്നും ഇംഗ്ലണ്ട് ടീം അറിയിച്ചു. സീസണിലെ മികച്ച ഫോം ആണ് താരത്തിന് ലോകകപ്പ് ടീമിൽ ഇടം നൽകിയത്.

Exit mobile version