കേരള പ്രീമിയർ ലീഗിന്റെ സെമി ഫൈനലുകൾ തീരുമാനമായി. സെമി ഫൈനലിന് യോഗ്യത നേടിയിരുന്ന കേരള പോലീസ് മറ്റൊരു ടൂർണമെന്റിൽ കളിക്കുന്നതിനാൽ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കളിക്കില്ല. കേരള പോലീസിന് ഓൾ ഇന്ത്യ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കേണ്ടതുണ്ട്. കെ എഫ് എയോട് സെമി ഫൈ മാറ്റാൻ കേരള പോലീസ് ആവശ്യപ്പെട്ടു എങ്കിലും അതിന് കെ എഫ് എ തയ്യാറായില്ല. തുടർന്നാണ് അവരെ ഒഴിവാക്കി കൊണ്ട് സെമി ഫൈനൽ ലൈനപ്പ് കെ എഫ് എ പുറത്തു വിട്ടത്. പോലീസിന് പകരം സൂപ്പർ സിക്സിൽ അഞ്ചാം സ്ഥാനത്ത് നിന്ന് ഫിനിഷ് ചെയ്ത കോവളം എഫ് സി സെമി ഫൈനലിൽ കളിക്കും. കൽപ്പറ്റയിൽ വെച്ചാകും സെമിയും ഫൈനലും നടക്കുക.
ആദ്യ സെമിയിൽ മാർച്ച് 13ന് വയനാട് യുണൈറ്റഡ് കേരള യുണൈറ്റഡിനെ നേരൊടും. രണ്ടാം സെമിയിൽ കോവളം എഫ് സിയും ഗോകുലം കേരളയും നേർക്കുനേർ വരും. രണ്ടു പാദങ്ങളായാകും സെമി ഫൈനലുകൾ നടക്കുക. മാർച്ച് 19നാണ് ഫൈനൽ മത്സരം നടക്കുക.
Fixture;