കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ ലൈനപ്പ് ആയി. ഇന്ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കേരള യുണൈറ്റഡ് മുത്തൂറ്റ് എഫ് എയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള യുണൈറ്റഡ് വിജയിച്ചത്.

ഇന്ന് മത്സരം ആരംഭിച്ച് 3ആം മിനുട്ടിൽ തന്നെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. മുഹീബ് ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ലാൽസെം ചൊങ്ലോയിലൂടെ കേരള യുണൈറ്റഡ് രണ്ടാം ഗോളും നേടി. ഇതോടെ അവർ വിജയവും ഉറപ്പിച്ചു. ഇനി ഫൈനലിൽ കേരള യുണൈറ്റഡ് സാറ്റ് തിരൂരിനെ നേരിടും. സാറ്റ് തിരൂർ നേരത്തെ സെമി ഫൈനലിൽ കേരള പോലീസിനെ തോല്പിച്ചിരുന്നു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



