സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ക്വാർട്ടറിലേക്ക് മുന്നേറി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആതിഥേയരായ എറണാകുളത്തെ ആണ് കോഴിക്കോട് തോൽപ്പിച്ചത്. കോഴിക്കോടിനായി സുഹൈൽ ഇരട്ട ഗോളുകളും അഭിജിത്ത്, നൗഫൽ എന്നിവർ ഒരോ ഗോൾ വീതവും നേടി. ഈ വിജയത്തോടെ കോഴിക്കോട് ക്വാർട്ടറിലേക്ക് മുന്നേറി. മലപ്പുറവും കോട്ടയവും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും കോഴിക്കോട് ക്വാർട്ടറിൽ നേരിടുക.