ആലപ്പുഴ ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ സംസ്ഥാന ബീച്ച് സോക്കർ ഫുട്ബോളിൽ കോഴിക്കോട് കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ തിരുവനന്തപുരത്തെ ആണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. നാലിനെതിരെ എട്ടു ഗോളുകൾക്ക് ആയിരുന്നു തിരുവനന്തപുരത്തിന്റെ വിജയം.

നാലു ഗോളുകൾ നേടി അഭിനന്ദ് കോഴിക്കോടിന്റെ ഹീറോ ആയി. കോഴിക്കോടിനായി ആദി പ്രസാദ് രണ്ടു ഗോളും, ശ്രീഹരി, ശ്രവൺ എന്നിവർ ഒരോ ഗോളും നേടി. തിരുവനന്തപുരത്തിനായി ഷിന ലൂയിസും റോയിയും ആണ് ഗോളുകൾ നേടിയത്. മൂന്നാം സ്ഥാനത്തിന് വേണ്ടി നടന്ന ലൂസേസ് ഫൈനലിൽ മലപ്പുറത്തെ കാസർഗോഡ് തോൽപ്പിച്ചു.














