ബാഴ്സലോണയുടെ പ്രതിരോധ താരം യൂൾസ് കൗണ്ടെക്ക് മൂന്ന് നിർണായക മത്സരങ്ങൾ നഷ്ടമാകും. ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദവും റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോയും ഇതിൽ ഉൾപ്പെടുന്നു. ഇന്ററിനെതിരെ നടന്ന ആവേശകരമായ ആദ്യ പാദ മത്സരത്തിൽ ആണ് (3–3) താരത്തിന് പരിക്കേറ്റത്.
മത്സരത്തിനിടെ കാൽക്കുഴയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൗണ്ടെ കളം വിടുകയായിരുന്നു. പിന്നീട് എറിക് ഗാർഷ്യ പകരക്കാരനായി ഇറങ്ങി. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന് കാര്യമായ മസിൽ ഇഞ്ച്വറി സംഭവിച്ചിട്ടുണ്ട്. പരിക്ക് എത്രത്തോളമുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തും. ആദ്യ സൂചനകൾ അനുസരിച്ച് താരത്തിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കളത്തിന് പുറത്തിരിക്കേണ്ടി വരും.