വയനാടിനെ തോൽപ്പിച്ച് കോട്ടയം സെമിയിൽ

Newsroom

എറണാകുളത്ത് വെച്ച് നടക്കുന്ന സീനിയർ ഫുട്ബോളിൽ കോട്ടയം സെമിയിലേക്ക് കടന്നു. ഇന്ന് വൈകിട്ട് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ വയനാടി തോൽപ്പിച്ചായിരുന്നു ഇടുക്കിയുടെ സെമിയിലേക്കുള്ള മുന്നേറ്റം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇടുക്കിയുടെ വിജയം. മത്സരത്തിന്റെ 29ആം മിനുട്ടിൽ ആയിരുന്നു വിജയം ഉറപ്പിച്ച ഗോൾ പിറന്നത്. ഗിഫ്റ്റി ഗ്രാഷിയസ് ആണ് കോട്ടയത്തെ സെമിയിലേക്ക് എത്തിച്ച് ഗോൾ നേടിയത്.

ഇന്ന് രാവിലെ കാസർഗോഡിനെ തോൽപ്പിച്ച് ഇടുക്കിയും സെമിയിൽ കടന്നിരുന്നു. ഓഗസ്റ്റ് നാലിന് നടക്കുന്ന ആദ്യ സെമിയിൽ ഇടുക്കിയും കോട്ടയവും ഏറ്റുമുട്ടും.