18 കാരനായ കുറോ സിംഗ് ഈ സീസണിലെ തന്റെ മികച്ച പ്രകടനം തുടരുന്നു. വെറും ഒമ്പത് മത്സരങ്ങളിൽ തൻ്റെ നാലാമത്തെ അസിസ്റ്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ യുവതാരം ഇന്നലെ നൽകിയത്. അഞ്ച് അസിസ്റ്റുകളോടെ മുന്നിട്ട് നിൽക്കുന്ന ജിതിൻെറ തൊട്ടുപിന്നിൽ, ലീഗിലെ ഇന്ത്യൻ കളിക്കാരിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അസിസ്റ്റ് പ്രൊവൈഡർ ആണ് കുറോ ഇപ്പോൾ.
ഇന്നലത്തെ ഗെയിമിൽ, ക്വാമെ പെപ്രയുടെ ഗോളിന് വഴിയൊരുക്കിക്കൊണ്ട് കുറോ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. യുവതാരത്തിൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന സംഭാവനക്കാരനും ഭാവിയിലേക്ക് ഉറ്റു നോക്കുന്ന കളിക്കാരനായും മാറ്റുന്നു.
ഈ സീസണിൽ ഹൈദരാബാദ് എഫ് സിക്ക് എതിരെയും, ചെന്നൈയിന് എതിരെയും മൊഹമ്മദൻസിന് എതിരെയും നേരത്തെ കോറോ സിംഗ് അസിസ്റ്റുകൾ സംഭാവന ചെയ്തിരുന്നു.