അങ്ങനെ ആദ്യമായി ഒരു കൊറോണ ബാധിത രാജ്യത്ത് ഫുട്ബോൾ പുനരാരംഭിക്കുകയാണ്. ദക്ഷിണ കൊറിയയിലെ കെ ലീഗിനാണ് നാളെ തുടക്കമാവുക. ശക്തമായ നിയന്ത്രണങ്ങളോടെ ആണ് ലീഗ് ആരംഭിക്കുന്നത്. രണ്ട് മാസം മുമ്പ് തുടങ്ങേണ്ടിയിരുന്ന ലീഗ് ആണ് ഇത്ര വൈകി തുടങ്ങുന്നത്. കാണികൾ ഇല്ലാതെയാകും ലീഗ് നടക്കുക.
കാണികൾ മാത്രമല്ല വേറെയും നിയന്ത്രണങ്ങൾ ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഗോളടിച്ചാൽ താരങ്ങൾ ഒരുമിച്ചുള്ള ആഹ്ലാദങ്ങൾക്ക് ലീഗിൽ വിലക്കുണ്ട്. മാത്രമല്ല താരങ്ങൾ അടുത്ത് നിന്ന് സംസാരിക്കുന്നതിനും വിലക്ക് ഉണ്ട്. ഇതൊക്കെ രോഗം പകരുന്നതിനുള്ള സാധ്യതകൾ കൂട്ടും എന്നാണ് ആരോഗ്യ മേഖ നിർദ്ദേശിച്ചിരിക്കുന്നത്. പരസ്പരം കൈ കൊടുക്കുന്നതിന് പകരം പരസ്പരം വണങ്ങി ആകും ടീമുകൾ പരിചയപ്പെടുക. എല്ലാ താരങ്ങൾക്കും ഒരോ മത്സരത്തിന് മുമ്പും പ്രാഥമിക പരിശോധന നേരിടേണ്ടതായും വരും.
ദക്ഷിണ കൊറിയ വലിയ രീതിയിൽ കൊറോണ പടർന്ന രാജ്യമാണ് എങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ കൊറിയ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നാളെ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ജൊൻബുക്ക് മോട്ടേഴ്സും സുവോൻ ബ്ലൂവിങ്സുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.