ഈ വർഷം മുതൽ ബാലൻ ഡി ഓർ പുരസ്കാരത്തിനൊപ്പം യുവ താരങ്ങൾക്കും അവാർഡ് നൽകും. മികച്ച അണ്ടർ 21 താരത്തിനാകും അവാർഡ് നൽകുക. കോപ ട്രോഫി എന്നാകും പുരസ്കാരത്തിന്റെ പേര്. ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി തുടങ്ങിയ താരങ്ങൾ ഈ അവാർഡ് തീരുമാനിക്കുന്ന പാനലിൽ ഉണ്ടാകും. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ ആൺ ഈ പുതിയ അവാർഡിനെ കുറിച്ച് അറിയിച്ചത്.
1956 മുതൽ നിലവിലുള്ള അവാർഡിൽ ഇനി മികച്ച വനിതാ താരത്തിനും അവാർഡ് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. അടുത്ത മാസം ആദ്യ വാരം അവാർഡുകൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിക്കും. ഫ്രഞ്ച് യുവതാരം എമ്പപ്പെയ്ക്ക് ആണ് ഈ പുരസ്കാരം വിജയിക്കാൻ സാധ്യത കൂടുതൽ.