കൊല്ലം: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന അണ്ടര്‍-20 യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കൊല്ലം ജില്ലാ ടീമിനെ ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ് വഴി തിരഞ്ഞെടുക്കുന്നു. നാളെ (വെള്ളി) രാവിലെ 7.30ന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടിലായിരിക്കും ട്രയല്‍സ് നടത്തുക. സി.ആര്‍.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2006 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത.
ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള താരങ്ങള്‍ ഡിസംബര്‍ 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി https://forms.gle/oqPHq6hgTiac2AAt5 ലിങ്കിലുള്ള ഗൂഗിള്‍ഫോം നിര്‍ബന്ധമായും സമര്‍പ്പിക്കണം. കൃത്യസമയത്ത് ഗ്രൗണ്ടില്‍ ഹാജരാവുകയും വേണം. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ്, സി.ആര്‍.എസ് പ്ലെയര്‍ ഐഡി നമ്പര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണമെന്നും കെഎഫ്എ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് ഷാജി സി കുരിയന്‍ അറിയിച്ചു. രജിസ്ട്രേഷന് പ്രത്യേക ഫീസില്ല.
വിവരങ്ങള്‍ക്ക്: 94475 09699