മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ മിഡ്ഫീൽഡർ കോബി മൈനൂ ക്ലബ് വിടാൻ തന്നെയാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ. കോബി മൈനൂവും ക്ലബും തമ്മിലുള്ള കരാർ ചർച്ചകൾ തീരുമാനമാകാതെ തുടരുന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കുന്നത് ആലോചിക്കുകയാണ്.

പുതിയ മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ മൈനുവിന്റെ റോളിൽ വ്യക്തത ഇല്ലാത്തത് താരത്തെയും ആശയ കുഴപ്പത്തിൽ ആക്കുന്നു. മൈനൂവിനെയും ഗർനാചോയും വിൽക്കാൻ പദ്ധതി ഉണ്ട് എന്ന് നേരത്തെ വാർത്തകൾ വന്നപ്പോൾ ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
ഏകദേശം 70 മില്യൺ പൗണ്ടിന്റെ ഓഫർ വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൈനൂവിനെ വിൽക്കാൻ തയ്യാറായേക്കും.
ഇംഗ്ലണ്ടിന്റെ യൂറോ 2024 കാമ്പെയ്‌നിൽ നിർണായക പങ്കുവഹിക്കുകയും മാഞ്ചസ്റ്റർ സിറ്റിക്കെതിരായ എഫ്എ കപ്പ് ഫൈനലിൽ വിജയഗോൾ നേടുകയും ചെയ്യാൻ 19 കാരനായ മൈനൂവിന് ആയിരുന്നു.