സൗദി അറേബ്യ ട്രാൻസ്ഫർ വിൻഡോ വൈകി അടക്കുന്നത് ശരിയല്ല, അത് മാറ്റണം എന്ന് ക്ലോപ്പ്

Newsroom

സൗദി അറേബ്യയിലെ ട്രാൻസ്ഫർ വിൻഡോ വൈകി മാത്രമെ അവസാനിക്കൂ എന്നത് പ്രശ്നമാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31ന് അവസാനിക്കുമ്പോൾ സൗദിയിൽ സെപ്റ്റംബർ 20വരെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആണ്‌. ഇത് യൂറോപ്പിലെ ക്ലബുകൾക്ക് തിരിച്ചടിയാണെന്ന് ക്ലോപ്പ് പറഞ്ഞു.

സൗദി അറേബ്യ 23 08 25 16 38 50 176

അധികൃതർ ഇതു ശ്രദ്ധിച്ച് പരിഹാരം കണ്ടെത്തണം എന്ന് ക്ലോപ്പ് പറഞ്ഞു‌‌. ഒരേ സിസ്റ്റത്തിൽ പ്രവർത്തിക്കണം എങ്കിൽ ഒരേ നിയമങ്ങൾ എല്ലവരും പിന്തുടരണം എന്നും അത് അധികൃതർ ഉറപ്പിക്കണം എന്നും ക്ലോപ്പ് പറഞ്ഞു. സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് ഇപ്പോൾ ലിവർപൂളിന്റെ സലായെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കവെ ആണ് ക്ലോപ്പ് സൗദി ട്രാൻസ്ഫർ വിൻഡോയെ കുറിച്ചും സംസാരിച്ചത്.

സലാ 100% ലിവർപൂളിൽ തന്നെ തുടരും എന്നും അതിൽ ഒരു സംശയവും വേണ്ട എന്നും ക്ലോപ്പ് പറഞ്ഞു.