യൂറോപ്പ ലീഗിൽ കളിക്കുന്നതിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് എന്താണോ കളിക്കാൻ ആകുന്നത് അത് സന്തോഷത്തോടെ കളിക്കും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞങ്ങൾക്ക് ലഭിക്കുന്നത് ഞങ്ങൾ എടുക്കും. സീസണിന്റെ തുടക്കത്തിൽ യൂറോപ്പ ലീഗ് ആണ് ലഭിക്കുക എന്ന് പറഞ്ഞാൽ സന്തോഷവാനാകില്ലായിരുന്നു. ക്ലോപ്പ് പറയുന്നു.
എന്നാൽ ഈ സീസൺ ഞങ്ങളെ കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു. യൂറോപ്പ ലീഗാണെങ്കിൽ യൂറോപ്പ ലീഗ്. ഞങ്ങൾ തയ്യാറാായിരിക്കും. ക്ലോപ്പ് പറഞ്ഞു. ഇപ്പോൾ തന്റെ ശ്രദ്ധ സ്പർസിന് എതിരായ മത്സരത്തിൽ മാത്രമാണെന്നും ക്ലോപ്പ് പറഞ്ഞു.
“സ്പർസിന് എതിരെ ഞങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കണം. ടോട്ടൻഹാം എന്താണെന്ന് അവർ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കാണിച്ചു തന്നു. അടുത്ത ഏതാനും ആഴ്ചകളിൽ സംഭവിക്കുന്ന കാര്യങ്ങൾ അടുത്ത സീസണിൽ വളരെ പ്രധാനമാണ്.” ക്ലോപ്പ് പറഞ്ഞു.