കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തി, ഈ ആഴ്ച പ്രഖ്യാപനം

Newsroom

Blast
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായി റിപ്പോർട്ട്. ഇപ്പോൾ കോച്ചുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാർ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ്. പത്രപ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത 2-3 ദിവസത്തിനുള്ളിൽ ഔപചാരികതകൾ പൂർത്തിയാക്കി പുതിയ പരിശീലകനെ നിയമിക്കാൻ ആകുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു.

blast

സൂപ്പർ കപ്പിന് പുതിയ പരിശീലകൻ ചുമതലയേൽക്കുമോ എന്നത് വ്യക്തമല്ല. കേരള ബ്ലാസ്റ്റേഴ്സ് ഈ ആഴ്ച സൂപ്പർ കപ്പിനായുള്ള പരിശീലനം ആരംഭിക്കാൻ ഇരിക്കുകയാണ്. ഐ എസ് എൽ സീസൺ പകുതിക്ക് വെച്ച് സ്റ്റാറേയെ പുറത്താക്കിയത് മുതൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇല്ലാതെ നിൽക്കുകയാണ്.