സബ്ജൂനിയർ ഫൈനൽ വീണ്ടും മാറ്റിവെച്ചു

- Advertisement -

സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വീണ്ടും മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് ഫൈനൽ മാറ്റിവെക്കുന്നത്. പ്രതികൂല കാലാവസ്ഥ തന്നെയാണ് ഫൈനൽ മാറ്റുവെക്കാൻ കാരണം. ഇന്നലെ നടക്കേണ്ട ഫൈനൽ ഇന്ന് രാവിലേക്കായിരുന്നു ആദ്യം നീട്ടിയത്. ഇന്നും കളി നടത്താൻ പറ്റിയ അവസ്ഥ അല്ലാത്തതിനാൽ അനിശ്ചിതകാലത്തേക്ക് ഫൈനൽ മാറ്റി.

മലപ്പുറവും എറണാകുളവും തമ്മിൽ ആണ് ഫൈനലിൽ നടക്കേണ്ടത്. പുതിയ തീയതി താമസിയാതെ കെ എഫ് എ അറിയിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement