സന്തോഷ് ട്രോഫി കിരീടം ഒരിക്കൽ കൂടെ ബംഗാളിലേക്ക്. ഇന്ന് ഹൈദരാബാദിൽ നടന്ന ഫൈനലിൽ വെസ്റ്റ് ബംഗാൾ കേരളത്തെ തോൽപ്പിച്ച് കൊണ്ടാണ് ബംഗാൾ കിരീടത്തിൽ മുത്തമിട്ടത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്റെ വിജയം. ബംഗാളിന്റെ 33ആം കിരീടമാണിത്.
ഇന്ന് ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയില്ല. കേരളം ആണ് ആദ്യ പകുതിയിൽ മികച്ചു നിന്നത് എങ്കിലും ഗോൾ കണ്ടെത്താൻ ആയിരുന്നില്ല. രണ്ടാം പകുതിയിൽ മത്സരം ഒപ്പത്തിനൊപ്പം ആയി. ബംഗാളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.
94ആം മിനുട്ടിൽ റോബിയിലൂടെ ബംഗാൾ വിജയ ഗോൾ നേടി. താരത്തിന്റെ ഈ സന്തോഷ് ട്രോഫി ക്യാമ്പയിനിലെ 12ആം ഗോളായിരുന്നു ഇത്. ഇതിനു ശേഷം സമനില കണ്ടെത്താൻ ഉള്ള സമയം കേരളത്തിന് ഉണ്ടായിരുന്നില്ല.