കുന്നംകുളം ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കേരള വനിതാ ലീഗ് 2025 ന്റെ ഉദ്ഘാടന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സി ലോർഡ്‌സ് എഫ്‌എയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു വിജയം.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. 63ആം മിനുട്ടിൽ രേഷ്മയാണ് കേരള യുണൈറ്റഡിന് ലീഡ് നൽകിയത്. 73ആം മിനുറ്റിൽ അലീന ടോണി വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.