സന്തോഷ് ട്രോഫി 2025-26: കേരളം കരുത്തരുടെ ഗ്രൂപ്പിൽ; സർവീസസും പഞ്ചാബും എതിരാളികൾ

Newsroom

Picsart 24 03 01 12 06 55 862


എഴുപത്തിയൊമ്പതാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടുന്നത് ഗ്രൂപ്പ് ബിയിലാണ്. മുൻ ജേതാക്കളായ സർവീസസ്, പഞ്ചാബ്, റെയിൽവേസ് എന്നിവർക്കൊപ്പം ഒഡീഷ, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ കേരളത്തിന്റെ എതിരാളികൾ. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായതിനാൽ ഇത്തവണ കേരളത്തിന് ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരുന്നു. അസമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.


ഹെഡ് കോച്ച് ഷഫീഖ് ഹസന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പരിശീലന ക്യാമ്പിന് ശേഷം കേരള ടീം ഫൈനൽ റൗണ്ടിനായി തയ്യാറാണ്. ജനുവരിയിൽ അസമിൽ വെച്ചാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്‌.

1000398426