എഫ് സി കൊച്ചിയോടുള്ള കടം വീട്ടി കേരള ബ്ലാസ്റ്റേഴ്സ്, അഫ്ദാലിന് ഇരട്ട ഗോൾ

- Advertisement -

കേരള പ്രീമിയർ ലീഗിൽ എഫ് സി കൊച്ചിയോടുണ്ടായിരുന്ന കണക്ക് കേരള ബ്ലാസ്റ്റേഴ്സ് വീട്ടി‌. ഇന്ന് കേരള പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എഫ് സി കൊച്ചിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ലീഗിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ എഫ് സി കൊച്ചി തോൽപ്പിച്ചിരുന്നു‌.

അഫ്ദാൽ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്. കളിയുടെ 20ആം മിനുട്ടിലും 94ആം മിനുട്ടിലും അഫ്ദാൽ ഇന്ന് ഗോൾ കണ്ടെത്തി. മുൻ ഇന്ത്യൻ അണ്ടർ 17 താരം ഹൃഷി ദത്താണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്. മഷൂദ് എഫ് സി കൊച്ചിയുടെ ആശ്വാസ ഗോൾ നേടി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ജിതിൻ എം എസിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് നിരാശ നൽകും.

Advertisement