എലൈറ്റ് ഫുഡ് ലൈറ്റ് സ്പോൺസറാകുന്ന കേരള പ്രീമിയർ ലീഗ് (KPL) 2024-25 സീസൺ ജനുവരി 27ന് ആരംഭിക്കും. ഉൽഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്.സി. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യെ നേരിടും. ഈ വർഷത്തെ ലീഗിൽ 14 ടീമുകൾ കിരീടത്തിനായി മാറ്റുരക്കും.
കോർപ്പറേറ്റ് എൻട്രി ടീമായ “ഇന്റർ കേരള എഫ്.സി.” ആദ്യമായി ഈ സീസണിൽ ലീഗിന്റെ ഭാഗമാകും.
കേരള പ്രീമിയർ ലീഗ് 2024-25 സീസണിലെ ടീമുകൾ:
- കോവളം എഫ് സി
- കേരള പോലീസ്
- കെ എസ് ഇ ബി.
- ഗോൾഡൻ ത്രഡ്സ്.
- കേരള ബ്ലാസ്റ്റേഴ്സ്
- എഫ് സി കേരളം
- റിയൽ മലബാർ എഫ്.സി.
- ഗോകുലം കേരള എഫ്.സി.
- കേരള യുണൈറ്റഡ് എഫ്.സി.
- പി.എഫ്.സി. കേരള
- ഇന്റർ കേരള എഫ്.സി.
- സെന്റ് ജോസഫ്‌സ് കോളേജ്
- വയനാട് യുണൈറ്റഡ്
- മുത്തൂറ്റ് എഫ് എ
മത്സര ഘട്ടം:
പ്രാഥമിക ഘട്ടത്തിൽ 14 ടീമുകൾ സിംഗിൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഏറ്റുമുട്ടും. മികച്ച 4 ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. സെമി പോരാട്ടം സിംഗിൾ ലെഗ് ആയിരിക്കും.
2024-25 KPL സീസൺ വിജയികൾക്ക് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഐ-ലീഗ് മൂന്നാം ഡിവിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
ഫിക്സ്ചർ;