2025 ലെ നാഷണൽ ഗെയിംസിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനെതിരെ ആധിപത്യ വിജയം നേടി കേരള പുരുഷ ഫുട്ബോൾ ടീം സെമു ഫൈനൽ ഉറപ്പിച്ചു. 3-0ന്റെ വിജയമാണ് ഇന്ന് കേരളം നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ആദിൽ പിയിലൂടെ കേരളം ലീഡ് എടുത്തു 51-ാം മിനിറ്റിൽ ആദിക് തന്നെ കേരളത്തിന്റെ രണ്ടാമത്തെ ഗോളും നേടി. 90-ാം മിനിറ്റിൽ ഒരു ഗോളുമായി ബാബിൾ സിവേരി വിജയം പൂർത്തിയാക്കി.