പ്രീസീസൺ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മെൽബണെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. അഞ്ച് വിദേശ താരങ്ങളോട് കൂടിയാണ് ലൈനപ്പ്. 18കാരനായ ധീരജ് സിംഗാണ് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. സന്ദേശ് ജിങ്കൻ, ലാകിച് പെസിച്, സിറിൽ കാലി, അനസ് എടത്തൊടിക എന്നിവരാണ് ഡിഫൻസിൽ. അനസും സിറിലും സെന്റബാക്കായും കളിക്കും. ജിങ്കൻ റൈറ്റ് ബാക്ക് പൊസിഷനിൽ ആകും ഇറങ്ങുക.
മധ്യ നിരയിൽ കിസിറ്റോ, പ്രശാന്ത്, ദംഗൽ, നർസാരി എന്നിവരാണ് ഉള്ളത്. അറ്റാക്കിൽ വിദേശ സൈനിംഗുകളായ സ്റ്റൊഹാനോവിചും പൊപ്ലാനിക്കുമാണ് ഇറങ്ങുന്നത്.
കേരള: Dheeraj (GK); Lakic Pesic, Cyril Kali, Jhingan, Anas Edathodika; Kizito, Prasanth, Narzary, Doungel, Stojanovic, Poplatnik.
മെൽബൺ: Bouzanis, Jamieson, Schenkeveld, Malik, McGree, Vidosic, Brattan, Caceres, Atkinson, Wales, O’Halloran
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
